Quantcast

ബംഗാളിലെ കേരള സ്റ്റോറിയുടെ വിലക്ക്; സുപ്രീംകോടതി ഇന്ന് ഹരജി പരിഗണിക്കും

സിനിമ സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്നും സർക്കാർ ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    17 May 2023 1:33 AM

Published:

17 May 2023 1:30 AM

Banning of Kerala Story in Bengal, The Supreme Court will consider the petition , kerala story ban, latest malayalam news
X

ഡൽഹി: ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദർശനത്തിന് ബംഗാളിൽ വിലക്ക് ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമയിൽ വിദ്വേഷ ഉള്ളടക്കമുണ്ടെന്നും കൃത്രിമമായ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ചൂണ്ടിക്കാട്ടി വിലക്കിനെ സത്യവാങ്മൂലത്തിലൂടെ ബംഗാൾ സർക്കാർ ന്യായീകരിച്ചു. സാമുദായിക പ്രശ്നങ്ങളിലേക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാമെന്നും സർക്കാർ വാദിക്കുന്നു.

തമിഴ് നാട്ടിൽ കേരള സ്റ്റോറി നിരോധിച്ചിട്ടില്ലെന്നും മോശം നിലവാരം മൂലം തിയറ്റർ ഉടമകൾ നിർത്തിവച്ചതാണെന്നും തമിഴ്നാട് വ്യക്തമാക്കി. കേരള സ്റ്റോറി നിരോധിക്കാൻ തയാറാകാത്ത കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലും സുപ്രീംകോടതിയിലുണ്ട്.

TAGS :

Next Story