Quantcast

'മുസ്‌ലിംകൾ ഭൂരിപക്ഷമായാൽ ഒരു സംഘടന തീവ്രവാദ സംഘടനയാകുമോ?'; പി. മോഹനന്റെ പ്രസ്താവനയെ അപലപിച്ച് ബാപ്‌സ

പുരോഗമനത്തിന്റെ പേരിൽ സിപിഎം ഇസ്‌ലാമോഫോബിയ പടർത്തുകയാണെന്ന് ബാപ്‌സ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    18 Dec 2024 4:11 PM GMT

Bapsa agaisnt P Mohanan Islamophobic statement
X

ന്യൂഡൽഹി: മെക് സെവന്റെ പേരിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ നടത്തിയ ആരോപണങ്ങളെ വിമർശിച്ച് ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ബാപ്‌സ). പുരോഗമനത്തിന്റെ പേരിൽ സിപിഎം ഇസ്‌ലാമോഫോബിയ പടർത്തുകയാണെന്ന് ബാപ്‌സ വാർത്താക്കുറിപ്പിൽ ആരോപിച്ചു.

മെക് സെവൻ എന്ന വ്യായാമ കൂട്ടായ്മയിൽ ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ നുഴഞ്ഞുകയറുമെന്നാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പറയുന്നത്. പഠനം നടത്തിയ ശേഷമാണ് ഇത് പറയുന്നത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ പിന്നീട് അദ്ദേഹം പ്രസ്താവന പിൻവലിച്ചു.

മുസ്‌ലിംകൾ ഭൂരിപക്ഷമായാൽ ഒരു സംഘടന തീവ്രവാദ സംഘടനയാകുമോ? പഠന റിപ്പോർട്ട് പുറത്തുവിടാൻ അദ്ദേഹം തയ്യാറുണ്ടോ? പുരോഗമന ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയുടെ സെക്രട്ടറിക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത്? മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ലവ് ജിഹാപ് പരാമർശം പോലെ മോഹനന്റെ പ്രസ്താവന മുസ്‌ലിം ന്യൂനപക്ഷത്തെ വീണ്ടും കുഴപ്പത്തിലാക്കുകയാണ്. സിപിഎം സെക്രട്ടറി നടത്തിയ ഇസ് ലാമോഫോബിക് പ്രസ്താവനയെ അപലപിക്കുന്നുവെന്നും ബാപ്‌സ പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story