ബാർ കോഴ വിവാദം; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം.എം ഹസൻ
മദ്യനയത്തിൽ ഇളവുകൾ നൽകാനുള്ള നീക്കത്തിന് നേതൃത്വം നൽകുന്നത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഡ്രൈ ഡേ ഒഴിവാക്കാൻ സമ്മർദം ചെലുത്തിയത് ടൂറിസം മന്ത്രിയാണ്. ടൂറിസം മന്ത്രിയെ രക്ഷിക്കാനാണ് എക്‌സൈസ് മന്ത്രി പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയത്തിൽ ഇളവുകൾ നൽകാനുള്ള നീക്കത്തിന് നേതൃത്വം നൽകുന്നത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. എക്‌സൈസ് മന്ത്രി എം.ബി രാജേഷ് രാജി വെക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റുമുൾപ്പെടെ ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. രണ്ട് മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യൽ അന്വേഷണത്തെ നേരിടണമെന്നാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ ആവശ്യം.
Next Story
Adjust Story Font
16