Quantcast

പള്ളിത്തർക്കം; പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പാത്രിയാർക്കീസ് ബാവ

സഭാവിശ്വാസികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    9 Dec 2024 8:11 AM GMT

Joseph Mor Gregorious
X

കൊച്ചി: പള്ളിത്തർക്കത്തിൽ പ്രശ്നപരിഹാരത്തിന് സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പാത്രിയാർക്കീസ് ബാവ. യാക്കോബായ സഭക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സഭയുടെ അസ്തിത്വം നഷ്ടപ്പെടാൻ അനുവദിക്കാതെ നിലനിർത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ നീതി നിഷേധിക്കപ്പെടുന്ന വിധി ന്യായങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്നും പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ നല്ല ഉദ്ദേശത്തിലാണെങ്കിൽ സഹകരിക്കുമെന്ന് നിയുക്ത കാതോലിക്ക ജോസഫ് മാർ ഗ്രിഗോറിയോസ് പ്രതികരിച്ചു.

യാക്കോബായ സഭ ആസ്ഥാനമായ പത്രിയാർക്ക സെന്‍ററില്‍ സംഘടിപ്പിച്ച തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു പള്ളി തർക്കത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പാത്രിയാർക്കീസ് ബാവ ആവശ്യപ്പെട്ടത്. സഭാവിശ്വാസികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ സഭയുടെ അസ്തിത്വം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ട്.

നീതി നിഷേധിക്കപ്പെടുന്ന വിധി ന്യായങ്ങൾ ചോദ്യം ചെയ്യപ്പെടുമെന്ന് നിയുക്ത കാതോലിക്ക ബാവ ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സിറിയയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാത്രിയാർക്കിസ് ബാവയുടെ പത്ത് ദിവസത്തെ കേരള സന്ദർശനം വെട്ടി ചുരുക്കിയിരുന്നു. പാത്രിയാർക്കീസ് ബാവ നാളെ രാവിലെ ദമാസ്കസിലേക്ക് മടങ്ങും.



TAGS :

Next Story