കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് വിലക്ക്
അധിക്യതരുടെ വിലക്കിനെ തുടർന്ന് നാളെ ഒൻപത് മണിക്ക് കോളേജിന് പുറത്ത് പ്രദർശനം നടത്തുമെന്ന് എസ് എഫ് ഐ അറിയിച്ചു
കാസർകോട്: കേന്ദ്ര സർവ്വകലാശാലയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങളാണ് പ്രദർശനം തടയാൻ കാരണമെന്നാണ് വിശദീകരണം. ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ നടപടി എടുക്കുമെന്ന് സർവ്വകലാശാല വിദ്യാർഥികളെ അറിയിച്ചു. എസ് എഫ് ഐ യുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം നടത്താൻ തീരുമാനിച്ചത്.
അധിക്യതരുടെ വിലക്കിനെ തുടർന്ന് നാളെ ഒൻപത് മണിക്ക് കോളേജിന് പുറത്ത് പ്രദർശനം നടത്തുമെന്ന് എസ് എഫ് ഐ അറിയിച്ചു. കൊച്ചിയിലും, തിരുവനന്തപുരത്തും, പാലക്കാടും, കണ്ണുരും എസ് എഫ് ഐ യുടെ നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
Next Story
Adjust Story Font
16