ആപ്ലിക്കേഷനുകൾ 'ആപ്പ്' ആകാതിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകൾ വഴിയും ഇ-മെയിൽ സോഷ്യൽ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്
- ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽനിന്ന് മാത്രം ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക.
- ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകൾ വഴിയും ഇ-മെയിൽ സോഷ്യൽ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച് ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.
- വളരെ അത്യാവശ്യമുള്ള ആപ്പുകൾ മാത്രം ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക, മറ്റുള്ളവ അൺഇൻസ്റ്റാൾ ചെയ്യുക.
- ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവ ആവശ്യപെടുന്നതായ പെർമിഷനുകൾ പരിശോധിക്കുകയും, ആപ്പിന്റെ പ്രവർത്തനത്തിന് ആവശ്യമില്ലാത്ത പെർമിഷനുകൾ നിയന്ത്രിക്കുകയും ചെയ്യുക.
- മൊബൈൽ ഫോൺ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നൽകിയാൽ അതിനുശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.
- ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുമുൻപ് അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക.
- മൊബൈൽ ഫോൺ, ആന്‍റി വൈറസ് സോഫ്റ്റ്-വെയർ എന്നിവ എല്ലായ്പ്പോഴും അപ്ഡേറ്റഡ് ആയി വയ്ക്കുക.
(കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്)
Next Story
Adjust Story Font
16