Quantcast

വയനാട്ടില്‍ കരടി; വയലിലൂടെ ഓടുന്ന ദൃശ്യങ്ങള്‍

40 മണിക്കൂറായി കരടി ജനവാസ മേഖലയിൽ തുടരുകയാണ്

MediaOne Logo

Web Desk

  • Published:

    23 Jan 2024 11:15 AM GMT

Bear in Wayanad; Scenes running through the fields
X

വയനാട്: വയനാട് തരുവണയിൽ കരടിയിറങ്ങി. പ്രദേശത്തെ വയലിലൂടെ ഓടിപ്പോകുന്ന കരടിയുടെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. സ്ഥലത്ത് വനപാലകരും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. 40 മണിക്കൂറായി കരടി ജനവാസ മേഖലയിൽ തുടരുകയാണ്. ഇതിവരെയായും കരടിയെക്കുറിച്ച് ഒരു വിവരവുമില്ല. അതിനാൽ തന്നെ വലിയ ആശങ്കയാണ് പ്രദേശത്ത് നിലനിൽക്കുന്നത്.

മാനന്തവാടിയിലെ വിവിധ മേഖലകളിലാണ് കരടിയെ കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യം വള്ളിയൂർ കാവിന് സമീപം കരടിയെ കണ്ടു. പിന്നീട് അന്ന് രാത്രി തന്നെ തോണിച്ചാലിൽ കരടിയെ കണ്ടു. എന്നാൽ പകൽ വെളിച്ചത്തിൽ കരടിയെ കണ്ടിരുന്നില്ല. പിന്നീട് മാനന്തവാടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ദ്വാരകയിൽ ഇന്നലെ രാത്രി 10.30 ഓടെ കരടിയെ കണ്ടു. തുടർന്ന് ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വനംവകുപ്പ് തെരച്ചിൽ തുടരുന്നതിനിടെയാണ് ഇവിടെ നിന്നും അൽപ്പം ദൂരെയുള്ള തരുവണയിലെ വയലിൽ കരടി ഓടിപ്പോകുന്നത് കണ്ടത്. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്.


TAGS :

Next Story