Quantcast

'ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് തനിക്ക് പറ്റിയ പിശക്'- ബീന ഫിലിപ്പ്

പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-08-10 15:06:44.0

Published:

10 Aug 2022 2:52 PM GMT

ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് തനിക്ക് പറ്റിയ പിശക്- ബീന ഫിലിപ്പ്
X

കോഴിക്കോട്: ആർഎസ്എസിന്റെ പോഷക സംഘടയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തത് തനിക്ക് പറ്റിയ പിശകാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. പാർട്ടി തന്നോട് വിശദീകരണം ചോദിച്ചിരുന്നു. അത് നൽകിയിട്ടുമുണ്ട്. പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് പറഞ്ഞു.

''പിരിപാടിയിൽ പങ്കെടുത്തത് പിശക് തന്നെയാണ്. എന്റെ പാർട്ടിയാണ് എന്നെ മേയറാക്കിയത്. അതുകൊണ്ട് എന്നെ തിരുത്താനും പാർട്ടിക്ക് അവകാശമുണ്ട്'' ബീന ഫിലിപ്പ് പറഞ്ഞു. നേരത്തെ പരിപാടിയിൽ പങ്കെടുത്തതിൽ ഖേദമില്ലെന്നും വിവാദമായതുകൊണ്ടു മാത്രമാണ് പങ്കെടുക്കേണ്ടതില്ലായിരുന്നു എന്ന് തോന്നിയതെന്നും മേയർ പറഞ്ഞിരുന്നു.

പരിപാടിയില്‍ മേയര്‍ പങ്കെടുത്തത് സിപിഎമ്മില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു.മേയറുടെ പ്രസംഗത്തിലെ പരാമര്‍ങ്ങളും വിവാദമായിരുന്നു. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നവരെന്നും മേയര്‍ പറഞ്ഞിരുന്നു.

സംഭവം വിവാദമായതോടെ മേയറെ പരസ്യമായി തള്ളി കോഴിക്കോട് ജില്ലാകമ്മിറ്റിയും രംഗത്തെത്തി. ഉചിതമായ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നിലവില്‍ പാറോപ്പടി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ബീന ഫിലിപ്പ്.


TAGS :

Next Story