ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്ത് വ്യാജവാറ്റ് കേസുകളിൽ വൻ വർധന
ലോക്ഡൗൺ കാലയളവിൽ ബിവറേജസ് കോർപ്പറേഷന് 1700 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എക്സൈസ് വകുപ്പ്. ഇതേ കാലയളവിൽ തന്നെ സംസ്ഥാനത്ത് വ്യാജവാറ്റ് കേസുകളിൽ വൻ വർധനയുണ്ടായതായും കണ്ടെത്തി. 1,112 വ്യാജവാറ്റ് കേസുകളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് .
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്.168 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. കൊല്ലത്ത് 148 കേസുകളും രജിസ്റ്റർ ചെയ്തു.
Next Story
Adjust Story Font
16