മദ്യം ഇനി ഓൺലൈനിൽ; ഓണത്തിനുമുൻപ് സജ്ജമാകും
ഓൺലൈനിൽ പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനം ബെവ്‌കോ ആരംഭിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങൾ ബെവ്‌കോ സൈറ്റിൽ പ്രസിദ്ധീകരിച്ചു
ഓൺലൈനിൽ പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനവുമായി ബെവ്‌കോ. ഓണത്തിനുമുൻപ് തന്നെ സംവിധാനം സജ്ജമാക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്, വില വിവരങ്ങൾ ബെവ്‌കോ സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ബിവറേജസ് കോർപറേഷന്റെ സൈറ്റിൽ കയറി ഓൺലൈനായി പണമടച്ച് മദ്യം വാങ്ങാനുള്ള സംവിധാനമാണ് ബെവ്‌കോ ഒരുക്കുന്നത്. ബെവ്‌കോയുടെ സൈറ്റിൽ കയറി ഔട്ട്‌ലെറ്റ് തിരഞ്ഞെടുത്ത് ഇഷ്ടപ്പെട്ട ബ്രാൻഡ് ബുക്ക് ചെയ്യാം. തുടർന്ന് ഓൺലൈനായിത്തന്ന പണമടക്കുന്നതാണ് സംവിധാനം.
മൊബൈലിൽ ലഭിക്കുന്ന രസീത് ഔട്ട്‌ലെറ്റിലെ പ്രത്യേക കൗണ്ടറിൽ കാണിക്കണം. രസീതിലെ കോഡ് സ്‌കാൻ ചെയ്ത ശേഷം മദ്യം ലഭിക്കും. ഓണത്തിനുമുൻപ് ഓൺലൈൻ സംവിധാനം പൂർണമായി സജ്ജമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബെവ്‌കോ സൈറ്റിൽ സ്‌റ്റോക്ക് വിവരങ്ങളും വിലവിവരപ്പട്ടികയും പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരത്തെ ഒൻപത് ഔട്ട്‌ലെറ്റുകളിലെയും കോഴിക്കോട്ടെ നാല് ഔട്ട്‌ലെറ്റുകളിലെയും വിലവിവരപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പത്തു ദിവസത്തിനകം ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ആരംഭിക്കും.
പരീക്ഷണം വിജയിച്ചാൽ ഓണത്തിനുമുൻപ് സംസ്ഥാനത്തെ 250 ഔട്ട്‌ലെറ്റുകളിലും സംവിധാനം നടപ്പാക്കും. പരീക്ഷണത്തിനുമുൻപ് ബെവ്‌കോ സൈറ്റും ഓൺലൈൻ പേയ്‌മെന്റ് സംവിധാനവും ബന്ധിപ്പിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്. സംവിധാനം നിലവിൽ വരുന്നതോടെ ഔട്ട്‌ലെറ്റിനുമുൻപിലുള്ള നീണ്ട വരിക്കും തിരക്കിനും പരിഹാരമുണ്ടാകുമെന്നാണ് ബെവ്‌കോ കരുതുന്നത്.
Adjust Story Font
16