Quantcast

ബേപ്പൂർ ഫെസ്റ്റ് ഇന്ന് സമാപിക്കും; സമാപന ചടങ്ങ് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും

നാല് ദിവസമായി ബേപ്പൂർ പുലിമുട്ടിൽ നടക്കുന്ന ഫെസ്റ്റിൽ നിരവധി പേരാണ് എത്തുന്നത്

MediaOne Logo

Web Desk

  • Published:

    29 Dec 2021 2:03 AM GMT

ബേപ്പൂർ ഫെസ്റ്റ് ഇന്ന് സമാപിക്കും; സമാപന ചടങ്ങ് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും
X

വർണാഭമായ ബേപ്പൂർ ഫെസ്റ്റ് ഇന്ന് സമാപിക്കും. ഓൺലൈനിലൂടെ ചലച്ചിത്ര താരം മഞ്ജു വാര്യർ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും. നാല് ദിവസമായി ബേപ്പൂർ പുലിമുട്ടിൽ നടക്കുന്ന ഫെസ്റ്റിൽ നിരവധി പേരാണ് എത്തുന്നത്.പട്ടം പറത്തൽ, കയാക്കിങ്, ഫുഡ് ഫെസ്റ്റ്, ഫ്‌ളയിങ് ബോർഡ് പ്രദർശനം, കോസ്റ്റ് ഗാർഡിൻറെ കപ്പൽ കാഴ്ചകൾ. അങ്ങിനെ നിരവധി കാഴ്ചകളാണ് നാട്ടുകാർക്കായി ഒരുക്കിയിരുന്നത്.

12 സംസ്ഥാനങ്ങളിൽ നിന്നുള്ള പട്ടം പറത്തൽ ടീം ഫെസ്റ്റിൽ പങ്കെടുത്തു.കോസ്റ്റ് ഗാർഡിൻറെ ആര്യമാൻ കപ്പൽ കാണാൻ ഭിന്നശേഷിക്കാരായ കുട്ടികളും എത്തിയിരുന്നു. കോസ്റ്റ്ഗാർഡിന്‌റെ പ്രവർത്തനങ്ങളെ അടുത്തറിയാനുള്ള അവസരം കൂടി ബേപ്പൂർ ഫെസ്റ്റിൽ ഒരുക്കിയിരുന്നു.

TAGS :

Next Story