Quantcast

ഇരയെ കാണാനുള്ള സന്മനസ് ശ്രീലേഖയ്ക്ക് ഉണ്ടായില്ല, വെളിപ്പെടുത്തലിന് പിന്നിൽ ആരുടെയോ പ്രലോഭനം: ഭാഗ്യലക്ഷ്മി

വെളിപ്പെടുത്തല്‍ കേസിനെ ബാധിക്കുമെന്ന് കരുതുന്നില്ല. ഗൗരവപരമായ കാര്യം പറയേണ്ടത് യുട്യൂബ് ചാനലിൽ അല്ല

MediaOne Logo

Web Desk

  • Updated:

    11 July 2022 6:51 AM

Published:

11 July 2022 6:08 AM

ഇരയെ കാണാനുള്ള സന്മനസ് ശ്രീലേഖയ്ക്ക് ഉണ്ടായില്ല, വെളിപ്പെടുത്തലിന് പിന്നിൽ ആരുടെയോ പ്രലോഭനം: ഭാഗ്യലക്ഷ്മി
X

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. വെളിപ്പെടുത്തല്‍ കേസിനെ ബാധിക്കുമെന്ന് കരുതുന്നില്ല. ഗൗരവപരമായ കാര്യം പറയേണ്ടത് യുട്യൂബ് ചാനലിൽ അല്ല. റിട്ടയർ ചെയ്ത് ഇതുവരെ എവിടെ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു പരാതി പോലും നൽകിയില്ല. മാധ്യമങ്ങളെ കാണാനോ തയ്യാറായില്ല. യുട്യൂബ് ചാനലിന് റേറ്റിംഗ് കൂട്ടാനുള്ള സംഭവമല്ല ഇത്. ഇരയെ കാണാനുള്ള സന്മനസ് ശ്രീലേഖയ്ക്ക് ഉണ്ടായില്ല. ആരുടെയോ പ്രലോഭനമാണ് വെളിപ്പെടുത്തലിന് പിന്നിൽ. പൾസർ സുനി ദീലീപിന്‍റെ പേര് മാത്രമാണ് പറഞ്ഞത്. സിനിമാ മേഖലയിൽ വെറെ എത്ര പേരുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ ശ്രീലേഖ ഒറ്റക്കല്ല, വലിയ സംഘം തന്നെയുണ്ട്. ആരുടെയെങ്കിലും പ്രലോഭനം വെച്ച് അസ്ഥാനത്ത് കയറിയല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story