തൃശൂർ നഗരത്തിൽ വന്‍ കവര്‍ച്ച; പതിയിരുന്ന് ആക്രമിച്ച് 3 കിലോ സ്വര്‍ണം കവര്‍ന്നു
ആഭരണ നിര്‍മാണശാലയില്‍നിന്ന് ജ്വല്ലറികളിലേക്കു സ്വർണം കൊണ്ടുപോകുമ്പോഴാണു കവർച്ച നടന്നത്
തൃശൂർ: നഗരത്തിൽ ആഭരണ നിർമാണശാലയിൽ വൻ സ്വർണക്കവർച്ച. മൂന്നു കിലോ സ്വർണമാണു കവർന്നത്. ജ്വല്ലറികളിലേക്കു സ്വർണം കൊണ്ടുപോകുമ്പോഴാണു കവർച്ച നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 11.17ന് റെയിൽവേ സ്റ്റേഷന് സമീപത്തുവച്ചായിരുന്നു കവർച്ച നടന്നത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഡി.പി ചെയിന്‍സ്' എന്ന സ്ഥാപനത്തിലെ ആഭരണങ്ങളാണു കവര്‍ന്നത്. സമീപത്തെ ഇടവഴിയില്‍ പതിയിരുന്നായിരുന്നു സംഘത്തിന്റെ കവര്‍ച്ച. സ്വർണവുമായി ആഭരണശാലയിലെ ജീവനക്കാരായ പ്രസാദും റിന്റോയും പോയതിനു പിന്നാലെ മറഞ്ഞിരുന്ന സംഘം ചാടിവീഴുകയായിരുന്നു.
കവർച്ചാസംഘത്തിൽ ആറുപേരുണ്ടായിരുന്നുവെന്നാണു പുറത്തുവരുന്ന വിവരം. കവര്‍ച്ചയ്ക്കു ശേഷം വെളുത്ത നിറത്തിലുള്ള ഡിസൈര്‍ കാറില്‍ സംഘം രക്ഷപ്പെട്ടതായാണു വിവരം. 1.80 ലക്ഷം രൂപയുടെ സ്വര്‍ണമാണു സംഘം കവര്‍ന്നതെന്ന് ആഭരണശാലയുടെ ഉടമകള്‍ അറിയിച്ചു. കന്യാകുമാരിയിലേക്കു കൊണ്ടുപോകാനിരുന്ന സ്വര്‍ണമായിരുന്നു ഇതെന്നാണു വിവരം.
മറഞ്ഞിരുന്ന കവർച്ചാസംഘം ആഭരണ നിർമാണശാലയിലെ ജീവനക്കാരെ പിന്തുടരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Summary: A huge gold robbery of 3 kilos in a jewelry factory in Thrissur
Adjust Story Font
16