Quantcast

'വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നു'; വിമർശനവുമായി ​ഗാ‍ഡ്​ഗിൽ

'വയനാട്ടിൽ ​ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണം'

MediaOne Logo

Web Desk

  • Updated:

    2024-08-15 11:41:08.0

Published:

15 Aug 2024 11:40 AM GMT

Madhav Gadgil
X

കോഴിക്കോട്: കേരളത്തിലെ ക്വാറികളിൽ നല്ലൊരു ശതമാനവും അനധികൃതമെന്ന് പ്രൊഫസർ മാധവ് ​ഗാ‍ഡ്​ഗിൽ. എത്ര ക്വാറി പ്രവർത്തിക്കുന്നു എന്നതിന് കൃത്യമായ കണക്കുകളില്ലെന്നും വലിയ റിസോർട്ടുകൾ പ്രകൃതിക്ക് ആഘാതം സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ ഏൽപ്പിക്കണം. മൈനിങ് ജോലികൾ തദ്ദേശിയരെ ഏൽപ്പിക്കണമെന്നും വയനാട്ടിൽ ​ഗോവ മോഡലിൽ ഹോം സ്റ്റേ ടൂറിസം നടപ്പാക്കണമെന്നും ​ഗാഡ്​ഗിൽ കൂട്ടിച്ചേർത്തു.

ചൂരൽമല, മുണ്ടക്കൈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൽപ്പറ്റയിൽ സംഘടിപ്പിച്ച പരിസ്ഥിതി പ്രവർത്തകരുടെ ഒത്തുചേരലിലേക്ക് അയച്ച വീഡിയോ സന്ദേശത്തിലായിരുന്നു മാധവ് ഗാഡ്ഗിലിന്റെ പരാമർശങ്ങൾ.




TAGS :

Next Story