ഊർജമേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യം; കെഎസ്ഇബിയുടെ നവീകരണം വേഗത്തിലാക്കാൻ ബിജു പ്രഭാകർ | Biju Prabhakar to speed up reforms of KSEB

ഊർജമേഖലയിൽ സ്വയം പര്യാപ്തത ലക്ഷ്യം; കെഎസ്ഇബിയുടെ നവീകരണം വേഗത്തിലാക്കാൻ ബിജു പ്രഭാകർ

സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാനാണ് തന്നെ കെഎസ്ഇബിയിലെത്തിച്ചതെന്നാണ് ബിജു പ്രഭാകർ ചുമതലയേറ്റയുടൻ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    30 May 2024 2:21 AM

Published:

30 May 2024 1:20 AM

Biju Prabhakar to speed up reforms of KSEB
X

കെഎസ്ഇബിയുടെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ചെയർമാൻ ബിജു പ്രഭാകർ. ബോർഡിലെ ഓരോ വിഭാഗവുമായി വരും ദിവസങ്ങളിൽ ചർച്ച നടത്തും. ഡയറക്ടർമാരുടെ നിയമനവും വേഗത്തിലാക്കും.

സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാനാണ് തന്നെ കെഎസ്ഇബിയിലെത്തിച്ചതെന്നാണ് ബിജു പ്രഭാകർ ചുമതലയേറ്റയുടൻ പറഞ്ഞത്. ബോർഡിലേക്ക് ആദ്യമായിട്ടാണ് നിയമനമെങ്കിലും എഞ്ചിനീയറിങ് ബിരുദധാരിയായ ബിജു പ്രഭാകറിന് കാര്യങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനാകുമെന്ന നിഗമനത്തിലായിരുന്നു സർക്കാരിന്റെ നിയമനം. വേനൽക്കാലത്ത് ഉയർന്ന വിലക്ക് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയത് കെഎസ്ഇബിയെ സാന്പത്തികമായി ബാധിച്ചിട്ടുണ്ട്. പുതിയ പദ്ധതികളൊന്നും നടപ്പിലാക്കാനാകുന്നില്ല. വൈദ്യുതി മന്ത്രിക്ക് കൂടി താത്പര്യമുള്ള പമ്പ്ട് സ്റ്റോറേജ് പദ്ധതിയടക്കം തുടങ്ങണം. ഊർജമേഖലയിൽ സ്വയംപര്യാപ്തയെന്നതാണ് പുതിയ ചെയർമാന്റെ ലക്ഷ്യം.

മുഴുവൻ സമയ ഡയറക്ടർമാരില്ലാത്ത കാര്യമാണ് ബിജു പ്രഭാകർ അദ്യം ശ്രദ്ധിച്ചത്. ബോർഡിലെ പ്രധാന തീരുമാനങ്ങളെടുക്കാൻ ഡയറക്ടർമാരുടെ സേവനം അനിവാര്യമാണ്. ജൂൺ 6ന് ഫിനാൻസ്, സിവിൽ, ടെക്‌നിക്കൽ-ഇലക്ട്രിക്കൽ വിഭാഗം ഡയറക്ടർമാരുടെ ഇന്റർവ്യു നടക്കും. ഇതിന് ശേഷം ഇവരുടെ നിയമനം വേഗത്തിലാക്കാനാകും പുതിയ ചെയർമാന്റെ ഇടപെടൽ.

TAGS :

Next Story