Quantcast

'നടപടിക്രമങ്ങളിൽ വീഴ്ചയില്ല, ബിജുകുര്യന് പഠനയാത്രക്കായി ഇസ്രായേലിലേക്ക് പോകാൻ യോഗ്യതയുണ്ട്'; കൃഷി വകുപ്പ്

ബിജു മികച്ച കർഷകൻ, മുങ്ങാൻ പദ്ധതിയുണ്ടെന്ന് അറിയില്ലായിരുന്നെന്ന് പഞ്ചായത്ത് അംഗം

MediaOne Logo

Web Desk

  • Updated:

    2023-02-23 05:23:29.0

Published:

23 Feb 2023 3:04 AM GMT

Bijukuryan,Department of Agriculture ,Israel for study tour,Latest Malayalam News, Breaking News Malayalam, Malayalam News, News Malayalam, Todays Malayalam News
X

കണ്ണൂർ: നൂതന കൃഷിരീതികൾ പഠിക്കാൻ ഇസ്രായേലിലേക്ക് പോയ കർഷകരുടെ സംഘത്തിലേക്ക് കണ്ണൂർ സ്വദേശി ബിജു കുര്യനെ തെരഞ്ഞെടുത്ത നടപടിക്രമങ്ങളിൽ വീഴ്ചയില്ലെന്ന് കൃഷിവകുപ്പ്. പഠന യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ ബിജു കുര്യന് യോഗ്യതയുണ്ടെന്ന് കൃഷിവകുപ്പ് നിയോഗിച്ച അന്വേഷണ സംഘം മീഡിയവണിനോട് പറഞ്ഞു.

ബിജു കുര്യന്റെ കണ്ണൂർ ഇരിട്ടി പായത്തെ കൃഷിഭൂമിയിൽ പ്രത്യേക സംഘം പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള കണ്ണൂർ, കാസർഗോഡ് ജില്ലാ കൃഷി ഓഫീസർമാർ രണ്ട് ദിവസത്തിനകം കൃഷി വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കും.ബിജു കുര്യൻ മികച്ച കർഷകനെന്ന് പഞ്ചായത്ത് അംഗം അനിൽ പറഞ്ഞു. മുങ്ങാൻ പദ്ധതിയുണ്ടെന്ന് അറിവില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അനർഹമായ രീതിയിലാണ് ബിജു കുര്യൻ അടക്കമുള്ള ആളുകൾ ഈ സംഘത്തിൽ കയറിപ്പറ്റിയതെന്നായിരുന്നു ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പായം പഞ്ചായത്തിലെ കൃഷി ഓഫീസർ കെ.ജെ രേഖയോട് ഇത് സംബന്ധിച്ച് ഒരു പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാൻ ആ കൃഷിവകുപ്പ് ആദ്യം തന്നെ നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തിൽവിശദമായ അന്വേഷണം കൃഷിവകുപ്പ് പ്രഖ്യാപിച്ചത്. കൃഷി വകുപ്പ് ഡയറക്ടറുടെ പ്രത്യേക നിർദ്ദേശമനുസരിച്ച് ഒരു പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ആ കണ്ണൂർ, കാസർഗോഡ് ജില്ലാ കൃഷി ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കർഷകരിൽ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു. സംഘം അറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി.

സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾ ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കിയിരുന്നു. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിരുന്നു.





TAGS :

Next Story