അമ്മയോടൊപ്പം പോകുന്നതിനിടെ ബൈക്ക് മറിഞ്ഞു; അഞ്ച് വയസുകാരന് ദാരുണാന്ത്യം
സുനിൽ - മഞ്ജു ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളായ പവിൻ സുനിലാണ് മരിച്ചത്
തിരുവനന്തപുരം: ബൈക്ക് മറിഞ്ഞ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. സുനിൽ - മഞ്ജു ദമ്പതികളുടെ ഇരട്ടകുട്ടികളിൽ ഒരാളായ പവിൻ സുനിലാണ് മരിച്ചത്.തിരുവനന്തപുരം ചാരോട്ടുകോണം - ചെങ്കവിള റോഡിന് സമീപമാണ് അപകടമുണ്ടായത്. അമ്മയോടൊപ്പം ബൈക്കിൽ സ്കൂളിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. പരിക്കേറ്റ മറ്റൊരു കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16