താമരശ്ശേരി കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവം; അസിസ്റ്റന്റ് എൻജിനീയറെ സ്ഥലം മാറ്റി
സുരക്ഷ ഉറപ്പു വരുത്തുന്നതിൽ കരാറുകാർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രൊജക്റ്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്
താമരശ്ശേരിയിൽ കലുങ്ക് നിർമ്മാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കെ എസ് ടി പി കണ്ണൂർ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയറെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റി. സംഭവത്തിൽ കരാറുകാരായ ശ്രീധന്യ കൻസ്ട്രക്ഷൻസിന് നോട്ടീസ് നൽകാനും ധാരണയായി. കെ എസ് ടി പി പ്രോജകട് ഡയറക്ടറുടെ റിപോർട്ടിലാണ് അസിസ്റ്റന്റ് എൻജിനീയർക്കെതിരായ നടപടി. വിശദമായ അന്വേഷണത്തിന് പി ഡബ്ല്യുഡി വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കരാറുകാർക്ക് വീഴ്ച്ചയില്ലെന്ന ആദ്യ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളിയിരുന്നു.
സുരക്ഷ ഉറപ്പു വരുത്തുന്നതിൽ കരാറുകാർക്ക് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രൊജക്റ്റ് ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കലുങ്ക് നിർമ്മാണത്തിൽ സുരക്ഷ ഉറപ്പു വരുത്താനുള്ള ഉത്തരാവാദിത്തം അസിസ്റ്റന്റ്ർഎൻജിനീയർക്കാണുള്ളത്. കരാർ നൽകിയതുമായി ബന്ധപ്പെട്ടോ കൺസൾട്ടൻസിയുമായി ബന്ധപ്പെട്ടോ എന്തെങ്കിലും തരത്തിൽ അനധികൃത ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വോഷിക്കാനും ഉത്തരവിട്ടുണ്ട്. മാധ്യമ വാർത്തകളെ തുടർന്നാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അന്വോഷണത്തിന് ഉത്തരവിട്ടത്.
Adjust Story Font
16