Quantcast

താമരശ്ശേരി കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം; എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് തള്ളി മന്ത്രി

വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയിലാണ് യാത്രക്കാരന്‍ വീണത്

MediaOne Logo

Web Desk

  • Updated:

    2022-01-07 06:31:21.0

Published:

7 Jan 2022 5:14 AM GMT

താമരശ്ശേരി കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം; എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട്  തള്ളി മന്ത്രി
X

കോഴിക്കോട് താമരശ്ശേരി ചുങ്കം-മുക്കം റോഡില്‍ കലുങ്ക് നിര്‍മ്മാണത്തിനായെടുത്ത കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട് മന്ത്രി മുഹമ്മദ് റിയാസ് തള്ളി.

കരാർ കമ്പനിക്ക് പിഴവുണ്ടായില്ലെന്നായിരുന്നു എക്സിക്യൂട്ടീവ് എൻജിനിയറുടെ റിപ്പോർട്ട്. എന്നാല്‍ കെ എസ് ടിപി പ്രോജക്ട്റ്റ് ഡയറക്ടറോട് വിശദമായി അന്വേഷിക്കാൻ മന്ത്രി ഉത്തരവിട്ടു. അടിയന്തരമായി റിപ്പോർട്ട് നൽകാനും മന്ത്രി ആവശ്യപ്പെട്ടു.

വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്തെ കലുങ്ക് നിര്‍മ്മാണത്തിനെടുത്ത കുഴിയിലാണ് യാത്രക്കാരന്‍ വീണത്. ഗുരുതരമായി പരിക്കേറ്റ ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിനെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

മുന്നറിയിപ്പ് ബോർഡുകളോ,റിഫ്ളക്ടറുകളോ കുഴിയെടുത്ത ഭാഗത്ത് സ്ഥാപിച്ചിരുന്നില്ല. വെറുമൊരു റിബണ്‍ മാത്രം വലിച്ച് കെട്ടിയ നിലയിലായിരുന്നു. updated


TAGS :

Next Story