Quantcast

പത്തനംതിട്ടയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു

അടൂർ നെല്ലിമുകൾ സ്വദേശിയായിട്ടുള്ള മനു മോഹന്റെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്

MediaOne Logo

Web Desk

  • Published:

    4 April 2023 11:47 AM

പത്തനംതിട്ടയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു
X

പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ മരംവീണ് സ്‌കൂട്ടർ യാത്രികൻ മരിച്ചു. കനത്ത മഴയും കാറ്റിനെയും തുടർന്നാണ് മരം വീണത്. വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.

അടൂരിൽ കനത്ത കാറ്റും മഴയും തുടരുകയാണ്. ചൂരക്കോട് ഭാഗത്ത് നിന്ന് എത്തിയ അടൂർ നെല്ലിമുകൾ സ്വദേശിയായിട്ടുള്ള മനു മോഹന്റെ വാഹനത്തിന് മുകളിലേക്കാണ് മരം വീണത്. മനുവിന്റെ തലയിലേക്ക് തന്നെയാണ് മരംവീണത്. തൽക്ഷണം തന്നെ മരണം സംഭവിച്ചിരുന്നു.

അടൂർ പോലീസും ഫയർഫോഴ്‌സും എത്തി മരം മുറിച്ചുമാറ്റിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവിന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ തന്നെയാണുള്ളത്. പത്തനംതിട്ടയിൽ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു

TAGS :

Next Story