ബിൽക്കീസ് ബാനു കേസ്: പ്രതികളുടെ മോചനം അധികാര ദുർവിനിയോഗം-എൻ.ഡബ്ല്യു.എഫ്
''കൂട്ടബലാത്സംഗത്തിന് ഇരയായതിന് പുറമെ, രണ്ട് വയസായ തന്റെ കുട്ടിയുടെയും ഏഴു കുടുംബാംഗങ്ങളുടെയും അതിക്രൂരമായ കൊലയ്ക്ക് ദൃക്‌സാക്ഷിയാകേണ്ടിയും വന്നയാളാണ് ബിൽക്കീസ് ബാനു.''
കോഴിക്കോട്: ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സർക്കാർ തീരുമാനത്തെ നാഷനൽ വിമൻസ് ഫ്രണ്ട്(എൻ.ഡബ്ല്യു.എഫ്) ശക്തമായി അപലപിച്ചു. നീതിക്കുമേൽ വർഗീയ രാഷ്ട്രീയത്തിന്റെ വിജയമാണിതെന്ന് എൻ.ഡബ്ല്യു.എഫ് ദേശീയ പ്രസിഡന്റ് ലുബ്‌ന മെൻഹാസ് വിമർശിച്ചു.
'ഗുജറാത്തിൽ നിരപരാധികളായ മുസ്‌ലിംകളെ വംശഹത്യ ചെയ്ത 2002 മുതൽ, ഇരകൾക്ക് നീതി നിഷേധിക്കുന്നതിനായി സംസ്ഥാന സർക്കാർ എല്ലാ വിധത്തിലുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. വംശഹത്യാവേളയിൽ നടന്ന ഏറ്റവും ഹീനമായ ക്രൂരതകളിൽ ഒന്നിൽ ജീവനോടെ ബാക്കിയായ ബിൽക്കീസ് ബാനുവെന്ന ഒരു സാധാരണ മുസ്‌ലിം വീട്ടമ്മയുടെ അതിധീരമായ നിയമപോരാട്ട ഫലമായി പ്രതികൾ ശിക്ഷിക്കപ്പെട്ട അപൂർവം കേസുകളിലൊന്നാണിത്-ലുബ്‌ന ചൂണ്ടിക്കാട്ടി.
കൂട്ടബലാത്സംഗത്തിന് ഇരയായതിന് പുറമെ, രണ്ട് വയസായ തന്റെ കുട്ടിയുടെയും ഏഴു കുടുംബാംഗങ്ങളുടെയും അതിക്രൂരമായ വധത്തിന് ദൃക്‌സാക്ഷിയാകേണ്ടിയും വന്നയാളാണ് അന്ന് അഞ്ചു മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനു. ഈ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരിന്ന് ജയിൽമോചിതരായിരിക്കുകയാണ്. മുസ്‌ലിം കൂട്ടക്കൊലയിൽ കുറ്റവാളികളായ ഹിന്ദുത്വരെ സംരക്ഷിക്കുന്നതിനായി നടത്തപ്പെടുന്ന അധികാര ദുർവിനിയോഗത്തിനെതിരെ പൊതുസമൂഹം ശബ്ദമുയർത്തണമെന്നും ലുബ്‌ന മെൻഹാസ് ആവശ്യപ്പെട്ടു.
Summary: Release of accused in Bilkis Bano case is abuse of power, alleges NWF
Adjust Story Font
16