Quantcast

ബിൽകീസ് ബാനുവിന്റെ വീടിനുമുൻപിൽ പടക്കക്കട തുറന്ന് ജയിൽമോചിതനായ പ്രതി

ഹിന്ദുക്കൾ ബലാത്സംഗം ചെയ്യില്ലെന്നാണ് മറ്റൊരു പ്രതി അവകാശപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2022-10-22 17:40:47.0

Published:

22 Oct 2022 4:37 PM GMT

ബിൽകീസ് ബാനുവിന്റെ വീടിനുമുൻപിൽ പടക്കക്കട തുറന്ന് ജയിൽമോചിതനായ പ്രതി
X

അഹ്മദാബാദ്: പരോളിലടക്കം നടത്തിയ സ്ത്രീപീഡനം അടക്കമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കെയാണ് ബിൽക്കീസ് ബാനു കേസിലെ പ്രതികളെ ഗുജറാത്ത് സർക്കാർ കുറ്റവിമുക്തരാക്കിയതെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ, ജയിൽമോചിതരായ ശേഷവും ബിൽക്കീസ് ബാനുവിന്റെ ജീവിതത്തിന് ഭീഷണിയായി പ്രതികൾ സൈ്വര്യവിഹാരം നടത്തുകയാണെന്നാണ് പുതിയ റിപ്പോർട്ട്. ബിൽക്കീസിന്റെ വീടിനുമുൻപിൽ പടക്കക്കട തുറന്നാണ് ഒരു പ്രതിയുടെ 'പകപോക്കൽ'.

ഗുജറാത്ത് സർക്കാർ കുറ്റവിമുക്തരാക്കിയ 11 പേരിലൊരാളായ രാധേശ്യാം ഷായാണ് ബിൽകീസ് ബാനു ജീവിച്ചിരുന്ന വീടിനു തൊട്ടുമുൻപിൽ പടക്കക്കട ആരംഭിച്ചിരിക്കുന്നതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തിനിടെയുണ്ടായ കൂട്ടബലാത്സംഗത്തിനും കുടുംബാംഗങ്ങളുടെ കൂട്ടക്കൊലയ്ക്കും ശേഷം അവർ അങ്ങോട്ട് തിരികെപ്പോയിട്ടില്ല.

മറ്റൊരു പ്രതി ഗോവിന്ദ് നായ് പറയുന്നത് ഹിന്ദുക്കൾ ബലാംത്സംഗം ചെയ്യില്ലെന്നാണ്. ''ഞങ്ങൾ നിരപരാധികളാണ്. ഏതെങ്കിലും അമ്മാവന്മാരോ അനന്തരവന്മാരോ ആളുകളുടെ മുൻപിലിട്ട് ആരെയെങ്കിലും ബലാത്സംഗം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അത് ഹിന്ദു സമുദായത്തിൽ നടക്കുമോ?''-ഗോവിന്ദ് ചോദിക്കുന്നു.

അതേസമയം, പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ചോദ്യം ചെയ്ത് സി.പി.ഐ വനിതാ വിഭാഗം നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹരജിയിൽ വാദംകേൾക്കാമെന്ന് സുപ്രിംകോടതി അറിയിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, സി.ടി രവികുമാർ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.

Summary: One convict in Bilkis Bano rape case sells firecrackers in front of her house another says, '..Hindus don't rape..'

TAGS :

Next Story