അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ ബിൽ: നടപടികൾ വേഗത്തിലാക്കാൻ നിർദേശം
മാതാചാരങ്ങളെ ബാധിക്കുന്നതൊന്നും ബില്ലിലുണ്ടാവാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്
തിരുവനന്തപുരം: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്ലിന്റെ നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി. ഇലന്തൂരിലെ നരബലിയുടെ പശ്ചാത്തലത്തിലാണ് നിർദേശം. മതാചാരങ്ങളുമായി ബന്ധപ്പെട്ടതൊന്നും ബില്ലിലുണ്ടാവാൻ പാടില്ലെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷൻ തയ്യാറാക്കിയ കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഇവിൽ പ്രാക്ടീസസ് ടോർച്ചറി ആൻഡ് ബ്ലാക്ക് മാജിക്ക് ബില്ലിന്റെ കരടിൽ മാറ്റം വരുത്തി കൊണ്ടു വരാനാണ് സർക്കാരിന്റെ ഉദ്ദേശം. ഇതിന്റെ നടപടികൾ വേഗത്തിലാക്കാനാണ് ആഭ്യന്തര,നിയമ വകുപ്പുകൾക്ക് നിർദേശം. ഇരു വകുപ്പുകളും ഇതിനനുസരിച്ച് ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര-നിയമ സെക്രട്ടറിമാരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
നിയമസഭയിൽ ബിൽ ആയിത്തന്നെ അവതരിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
Adjust Story Font
16