'ഫേക്ക് ഐഡിയുണ്ടാക്കുന്ന ആർഎസ്എസ് കൃമികീടങ്ങളോട് പുച്ഛം'- ബിന്ദു അമ്മിണി
സംഘപരിവാറിന്റെ സ്വഭാവം ശരിക്കും കാണിച്ചു തരുന്ന ഒന്നാണിത്. എന്റെ ഫോട്ടോവെച്ചു പ്രൊഫൈൽ ഉണ്ടാക്കി. അതിൽ അവർക്ക് വേണ്ടത് കുത്തിത്തിരുകി സ്ക്രീൻഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്‌കളിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു.
ശബരിമലയിൽ കയറിയതിനു ശേഷം ബിന്ദു അമ്മിണിക്കെതിരെ ആർഎസ്എസ് പ്രവർത്തകർ ഭീഷണി ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് വെച്ച് ആർഎസ്എസ് പ്രവർത്തകനായ മോഹൻ ദാസ് ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്തിരുന്നു. ഇപ്പോൾ ഫേക്ക് ഐഡി ഉണ്ടാക്കി താൻ പറഞ്ഞുവെന്ന വിധത്തിൽ പലതും പ്രചരിപ്പിക്കുകയാണെന്ന് ബിന്ദു അമ്മിണി പറയുന്നു. ഫേസ്ബുക്കിലെ കുറിപ്പിലാണ് ആർഎസ്എസ് തന്നെ വേട്ടയാടുന്നതിനെ പറ്റി ബിന്ദു അമ്മിണി പറയുന്നത്.
''സംഘപരിവാറിന്റെ സ്വഭാവം ശരിക്കും കാണിച്ചു തരുന്ന ഒന്നാണിത്. എന്റെ ഫോട്ടോവെച്ചു പ്രൊഫൈൽ ഉണ്ടാക്കി. അതിൽ അവർക്ക് വേണ്ടത് കുത്തിത്തിരുകി സ്ക്രീൻഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്‌കളിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. ബിന്ദു അമ്മിണി എന്നദളിത് സ്ത്രീയോടു അടങ്ങാത്ത സ്നേഹം മൂത്തു ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം. ഇത്തരം പോസ്റ്റ്‌കൾ ഷെയർ ചെയ്യുന്നതിലൂടെ സംഘികൾക്ക് ഒത്താശ ചെയ്തു കൊടുക്കൽ ആണ് ചെയ്യുന്നത്''. ബിന്ദു അമ്മിണി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ആർഎസ്എസ് പ്രവർത്തകനായ മോഹൻ ദാസ് എന്ന ക്രിമിനലിനോട് ഞാൻ മാപ്പു ചോദിച്ചു ചെന്നിരുന്നു എന്ന വിവരം ശരിയാണോ എന്ന് ചോദിച്ച് ഇന്നലെ എന്റെ ഫോണിൽ വെള്ളയിൽ ബീച്ചിനടുത്തുള്ള ഒരാൾ മെസ്സേജ് അയച്ചു. വെള്ളയിൽ ബീച്ചിൽ വെച്ചു നടന്ന അക്രമത്തിൽ ഞാൻ ആണ് പരാതിക്കാരി. പിന്നെ എന്തിനു ഞാൻ അയാളോട് മാപ്പ് ചോദിച്ചു ചെല്ലണം. മാത്രമല്ല ആർഎസ്എസ് ക്രിമിനലിനോട് മാപ്പ് ച്ചു ഞാൻ ചെല്ലുമെന്നത് വെറും വ്യാമോഹം മാത്രം.
അത് കഴിഞ്ഞപ്പോൾ ആണ് അടുത്തത്. മറ്റൊരു സുഹൃത്ത് അയച്ചു തന്ന സ്ക്രീൻഷോട്ട് ആണ് ഈ പോസ്റ്റിന് ഒപ്പം ഉള്ളത്. സംഘപരിവാറിന്റെ സ്വഭാവം ശരിക്കും കാണിച്ചു തരുന്ന ഒന്നാണിത്. എന്റെ ഫോട്ടോവെച്ചു പ്രൊഫൈൽ ഉണ്ടാക്കി. അതിൽ അവർക്ക് വേണ്ടത് കുത്തിത്തിരുകി സ്ക്രീൻഷോട്ട് എടുത്തു അവരുടെ ഗ്രൂപ്പ്‌കളിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നു. ബിന്ദു അമ്മിണി എന്നദളിത് സ്ത്രീയോടു അടങ്ങാത്ത സ്നേഹം മൂത്തു ഇത്തരം പ്രവർത്തികൾ ചെയ്തു കൊണ്ടിരിക്കുന്ന കൃമി കീടങ്ങളോട് പുച്ഛം. ഇത്തരം പോസ്റ്റ്‌കൾ ഷെയർ ചെയ്യുന്നതിലൂടെ സംഘികൾക്ക് ഒത്താശ ചെയ്തു കൊടുക്കൽ ആണ് ചെയ്യുന്നത്. ക്രിയാത്മകമായി ഒന്നും ചെയ്യാനിലാത്തവർ ഇങ്ങനെ ന്യൂയിസൻസ്കൾ ആയി മാറികൊണ്ടിരിക്കും. അതിന്റെ ക്രെഡിറ്റ് ആർഎസ്എസിന് തന്നെയിരിക്കട്ടെ. ഇതൊന്നും എന്റെ തലയിൽ കെട്ടിഏൽപ്പിക്കാൻ നോക്കേണ്ട.
Adjust Story Font
16