Quantcast

'എൽഡിഎഫ് ശക്തിപ്പെട്ടേ തീരൂ...'; സിപിഎമ്മിനെതിരായ വിമർശനത്തിൽ ബിനോയ് വിശ്വം

"ചെങ്കൊടിയുടെ തണലിൽ അധോലോക സംസ്‌കാരം വളരേണ്ട"

MediaOne Logo

Web Desk

  • Published:

    30 Jun 2024 6:36 AM GMT

Left must beware of cyber-warriors masquerading as saviors to correct criticism: Binoy Vishwam,CPM,latest news,രക്ഷകവേഷം അണിയുന്ന സൈബർ പോരാളികളെ ഇടതുപക്ഷം സൂക്ഷിക്കണം, വിമർശിച്ചത് തിരുത്താൻ വേണ്ടി: ബിനോയ്‌ വിശ്വം
X

ന്യൂഡൽഹി: സിപിഎമ്മിനെതിരായ വിമർശനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വർണം പൊട്ടിക്കുന്നതും അധോലോക കഥകളും ചെങ്കൊടിക്ക് ചേർന്നതല്ലെന്ന നിലപാട് ആവർത്തിച്ച അദ്ദേഹം എൽഎഡിഎഫ് ശക്തിപ്പെടേണ്ടത് അനിവാര്യതയാണെന്നും കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി പറയാൻ ആഗ്രഹിച്ച കാര്യം ഞാൻ ഇന്നലെ പറഞ്ഞു. എൽഡിഎഫ് ശക്തിപ്പെട്ടേ തീരൂ. കേരളത്തിലെ ഇടതുപക്ഷത്തെ സ്‌നേഹിക്കുന്ന എല്ലാവരുടെയും അഭിപ്രായമാണത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത വിധം എൽഡിഎഫ് മുന്നോട്ട് പോകണം. തിരുത്തലിന് വേണ്ടി സിപിഎമ്മും സിപിഐയുമെല്ലാം ശ്രമിക്കുന്ന വേളയിൽ അതിന്റെ ശരിയായ കാഴ്ചപ്പാട് ഉചിതമായ വേളയിൽ സിപിഐ പറഞ്ഞു എന്നേയുള്ളൂ. അതിനപ്പുറം അതിനൊരു വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. സ്വർണം പൊട്ടിക്കുന്ന കഥകളും അധോലോകത്തിന്റെ അഴിഞ്ഞാട്ടവുമൊന്നും ചെങ്കൊടിക്ക് ചേർന്നതല്ല. ചെങ്കൊടിയുടെ തണലിൽ അധോലോകം വളരാൻ പാടില്ലെന്നതാണ് കമ്മ്യൂണിസ്റ്റ് നിലപാട്. ആ നിലപാട് സിപിഐയ്ക്കുണ്ട്, സിപിഎമ്മിനുമുണ്ടാകാം.

മുന്നണി വിട്ട് പുറത്തു വരണമെന്ന എംഎം ഹസ്സന്റെ പ്രസ്താവനയെ ചിരിച്ചു കൊണ്ട് തള്ളിക്കളയുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉറച്ച രാഷ്ട്രീയമുണ്ട്, എൽഡിഎഫ് രാഷ്ട്രീയമാണത്. എൽഡിഎഫിനെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ സിപിഐക്ക് മുന്നോട്ടു പോകാൻ കഴിയൂ. സിപിഐ നിലവിൽ എൽഡിഎഫ് വിടാൻ ഉദ്ദേശിക്കുന്നില്ല. നയങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലല്ല സിപിഐ തീരുമാനിക്കുക. അത് പാർട്ടി കോൺഗ്രസിൽ നടത്തും. അദ്ദേഹം പറഞ്ഞു.

TAGS :

Next Story