കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണം; ഐക്യം വൈകരുതെന്ന് ബിനോയ് വിശ്വം
ആര്‍എസ്എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഎ-സിപിഎം ഐക്യത്തെ പറ്റി ചിന്തിക്കണം

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിക്കണമെന്നും ഐക്യം വൈകരുതെന്നും സിപിഐ. ആര്‍എസ്എസ് പിടിമുറുക്കുന്ന ഇന്ത്യയിൽ സിപിഎ-സിപിഎം ഐക്യത്തെ പറ്റി ചിന്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. ലയനം എന്ന വാക്കല്ല സിപിഎ മുന്നോട്ടുവയ്ക്കുന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തത്വാധിഷ്ഠിതമായ പുനർ ഏകീകരണമാണ് ആവശ്യം. അത് ചർച്ചകൾക്കും സംവാദങ്ങൾക്കും ഒടുവിലാണ് ഉണ്ടാവുക. ഒന്നിക്കാൻ തീരുമാനിച്ചാൽ പരസ്പരം എല്ലാ കാര്യവും പറയേണ്ടിവരും. അതു പറയുന്നത് അകലാൻ വേണ്ടിയല്ല അടുക്കാൻ വേണ്ടിയാവണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സി. അച്യുത മേനോന്‍ പഠന കേന്ദ്രം ചേര്‍ത്തലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Updating...
Next Story
Adjust Story Font
16