മദ്രസകൾക്കെതിരായ നീക്കം മുസ്‌ലിംകളെ അന്യവത്കരിക്കാനുള്ള ശ്രമം: ബിനോയ് വിശ്വം
മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മദ്രസകൾക്കെതിരായ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം ഗൗരവമുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ അന്യവത്കരിക്കാനുള്ള ശ്രമമാണ് പുതിയ ഉത്തരവിന് പിന്നിലുള്ളത്. രാഷ്ട്രത്തിന് ഒരു മതമുണ്ട്, അത് ഹിന്ദു മതമാണ് എന്നതാണ് പുതിയ ഉത്തരവിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ രാഷ്ട്രീയം. പള്ളികൾ പൊളിച്ചപ്പോൾ, വീണ്ടും പള്ളികൾ പൊളിക്കുമെന്ന് പറയുമ്പോൾ മുസ് ലിം സമുദായത്തിൽ ആശങ്കയുണ്ട്. അത് വർധിപ്പിക്കുന്നതാണ് പുതിയ നീക്കം.
രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സ്പർദ്ധയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുത്. ജനങ്ങളുടെ ഐക്യം അനിവാര്യമാണ്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങൾ അപകടകരമാണ്. അത്തരം നീക്കങ്ങളിൽനിന്ന് പിന്മാറണം. മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്റെ ഉത്തരവ് പിൻവലിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Adjust Story Font
16