കോൺഗ്രസ് നെഹ്‌റുവിനെ വീണ്ടും വായിക്കണം; അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ എന്ന സംശയം മാറും: ബിനോയ് വിശ്വം
മുഖ്യശത്രു ബി.ജെ.പിയാണെന്ന് കോൺഗ്രസിന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൊല്ലം: മുഖ്യശത്രു ബി.ജെ.പിയാണെന്ന് കോൺഗ്രസിന് ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർലമെന്റിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. കോൺഗ്രസ് വീണ്ടും നെഹ്‌റുവിനെ വായിക്കണം. അപ്പോൾ അയോധ്യയിലേക്കുള്ള ക്ഷണം സ്വീകരിക്കണോ എന്ന സംശയം മാറും. നെഹ്‌റുവിനെയും ഗാന്ധിയേയും മറക്കുന്ന കോൺഗ്രസ് നിലപാട് ശരിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസ് ബി.ജെ.പിയുടെ ഹിന്ദത്വവാദം കടംവാങ്ങുകയാണ്. കേരളത്തിലെ എല്ലാ പാർലമെന്റ് സീറ്റുകളിലും എൽ.ഡി.എഫ് വിജയിക്കണം. തൂക്ക് മന്ത്രിസഭ വന്നാൽ കോൺഗ്രസ് എം.പിമാർ കൈ പൊക്കാൻ പോകുന്നത് ബി.ജെ.പിക്ക് വേണ്ടിയാകും. എൽ.ഡി.എഫ് വിജയിച്ചാൽ കൈ പൊക്കാൻ പോകുന്നത് ഇൻഡ്യ സഖ്യത്തിന് വേണ്ടിയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
Next Story
Adjust Story Font
16