Quantcast

പത്തനംതിട്ടയില്‍ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

കഴിഞ്ഞ ഏഴിന് കേന്ദ്രത്തില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-05-12 09:55:10.0

Published:

12 May 2024 8:50 AM GMT

Bird flu again in the state,latest news
X

പത്തനംതിട്ട: നിരണത്ത് താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്. കഴിഞ്ഞ ഏഴിനാണു സംഭവം.

വെള്ളിയാഴ്ചയാണ് ഇവയുടെ സാംപിള്‍ പരിശോധനയ്ക്കായി അയച്ചത്. ഇന്നു രാവിലെയാണ് റിപ്പോർട്ട് ലഭിക്കുകയുമായിരുന്നു. ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടത് ജില്ലാ കലക്ടറാണ്. നാളെ കലക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് തുടർനടപടി സ്വീകരിക്കും.

Summary: Bird flu has been confirmed at a government duck breeding center in Pathanamthitta's Niranam

TAGS :

Next Story