Quantcast

'ദീർഘായുസിനായി പ്രാർത്ഥിക്കുന്നു'; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി

ആറു വർഷംമുൻപ് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരൽക്കുന്നതിനു തലേന്നാളാണ് യഥാർത്ഥ ജനനത്തിയതി പിണറായി വിജയൻ തന്നെ മാധ്യമങ്ങൾക്കു മുൻപിൽ വെളിപ്പെടുത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2022-05-24 12:04:58.0

Published:

24 May 2022 11:59 AM GMT

ദീർഘായുസിനായി പ്രാർത്ഥിക്കുന്നു; മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്ത്രി
X

ന്യൂഡൽഹി: 77-ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ ആശംസ.

''കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.''-ആശംസ അറിയിച്ചുകൊണ്ടുള്ള ട്വീറ്റിൽ മോദി കുറിച്ചു. ക്വാഡ് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കായി നിലവില്‍ ജപ്പാനിലെ ടോക്യോയിലാണ് പ്രധാനമന്ത്രിയുള്ളത്.

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രിക്ക് ഇത്തവണ പിറന്നാളെന്ന പ്രത്യേകതയുണ്ട്. മണ്ഡലത്തിൽ ക്യാംപ് ചെയ്ത് മുഖ്യമന്ത്രി നേരിട്ടാണ് ഇടതുപക്ഷത്തിന്റെ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തും അതിനു മുൻപൊന്നും ജന്മദിനം ആഘോഷിക്കുന്ന പതിവ് പിണറായിക്കില്ല. ആ പതിവ് ഇത്തവണയും തെറ്റില്ലെന്നും ആഘോഷങ്ങളോ പ്രത്യേക ചടങ്ങുകളോ ഉണ്ടാകില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഔദ്യോഗിക രേഖകളിൽ മാർച്ച് 21നാണ് പിണറായി വിജയന്റെ ജന്മദിനം. ആറു വർഷംമുൻപ് കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നതിന്റെ തലേന്നാളാണ് യഥാർത്ഥ ജനനത്തിയതി അദ്ദേഹം തന്നെ മാധ്യമങ്ങൾക്കുമുൻപിൽ വെളിപ്പെടുത്തിയത്. 1945 മേയ് 24നായിരുന്നു പിണറായിയിൽ മുഖ്യമന്ത്രിയുടെ ജനനം.

Summary: ''Praying for his long and healthy life'', Prime Minister Narendra Modi's birthday wishes for the Chief Minister Pinarayi VIjayan

TAGS :

Next Story