Quantcast

ക്രിസ്മസ് രാവിൽ വിവാദ വിഷയങ്ങളിൽ വിമർശനം തുടർന്ന് ബിഷപ്പുമാർ; പാലക്കാട്ടെ പുൽക്കൂട് ആക്രമണം പരാമർശിച്ച് തോമസ് ജെ.നെറ്റോ

ഇന്ത്യയുടെ മതേതരത്വത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നായിരുന്നു ജോസഫ് മാർ ഗ്രിഗോറിയോസിന്റെ വാക്കുകൾ

MediaOne Logo

Web Desk

  • Updated:

    2024-12-25 02:52:36.0

Published:

25 Dec 2024 1:06 AM GMT

ക്രിസ്മസ് രാവിൽ വിവാദ വിഷയങ്ങളിൽ വിമർശനം തുടർന്ന് ബിഷപ്പുമാർ; പാലക്കാട്ടെ പുൽക്കൂട് ആക്രമണം പരാമർശിച്ച് തോമസ് ജെ.നെറ്റോ
X

തിരുവനന്തപുരം: ക്രിസ്മസ് ദിന സന്ദേശത്തിൽ വിവാദ വിഷയങ്ങളോട് പ്രതികരിച്ച് ബിഷപ്പുമാർ. വന നിയമത്തിലും, വയനാട് പുനരധിവാസത്തിലും സർക്കാരിനെ വിമർശിച്ചു. പാലക്കാട്ടെ പുൽക്കൂട് തകർത്ത സംഭവത്തെക്കുറിച്ചും പരാമർശമുണ്ടായി.

ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലെ ദേവാലയങ്ങളിൽ നടന്ന പാതിരാ കുർബാനകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.

താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന തിരുപ്പിറവി ശുശ്രൂഷകൾക്ക് ശേഷമാണ് വന നിയമ ഭേദഗതിക്കെതിരെ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ എതിർപ്പ് രേഖപ്പെടുത്തിയത്. വന നിയമം കിരാത നിയമമാണെന്ന് പറഞ്ഞ ബിഷപ്പ്, കരി നിയമങ്ങൾക്ക് മുൻപിൽ കുടിയേറ്റ ജനത പതറില്ലന്നും ഓർമപ്പെടുത്തി.

വയനാട് പുനരധിവാസം ഇപ്പോഴും അകലെയാണെന്ന വിമർശനമാണ് ലത്തീൻ അതിരൂപത മുന്നോട്ടുവച്ചത്. പാലക്കാട്ടെ പുൽക്കൂട് തകർത്ത സംഭവത്തെക്കുറിച്ചും ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പരാമർശിച്ചു. ഇന്ത്യയുടെ മതേതരത്വത്തിൽ നിന്ന് പിന്നോട്ട് പോകാൻ കഴിയില്ലെന്നായിരുന്നു ജോസഫ് മാർ ഗ്രിഗോറിയോസിന്റെ വാക്കുകൾ.

അനീതിയുടെ ഫലമായി ഒരാളുടെ കണ്ണീർ വീണാൽ രാജ്യമായാലും നശിക്കുമെന്ന് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്ടിൽ പറഞ്ഞു. സർവ ലോകത്തിനുമുള്ള പ്രധാന വാർത്ത മനുഷ്യന്റെ സന്തോഷമായിരിക്കണമെന്ന് ക്ലിമിസ് കത്തോലിക്ക ബാവയും ഓർമിപ്പിച്ചു.

Watch Video Report

TAGS :

Next Story