Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്; ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് മണ്ഡലങ്ങളും ആദ്യ പട്ടികയിൽ ഉണ്ടാകും

MediaOne Logo

Web Desk

  • Updated:

    2024-03-01 01:19:00.0

Published:

1 March 2024 1:06 AM GMT

Supreme Courts order on electoral bonds is a political setback for BJP
X

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലെ എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പാലക്കാട് മണ്ഡലങ്ങളും ആദ്യ പട്ടികയിൽ ഉണ്ടാകും.

ആറ്റിങ്ങൽ- വി.മുരളീധരൻ, തൃശൂർ- സുരേഷ് ഗോപി, പാലക്കാട്-സി. കൃഷ്ണകുമാർ, എന്നിവർ മത്സരിക്കും. തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ എത്തും എന്നാണ് കരുതുന്നത്.

പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.സി ജോർജ് എന്നിവരുടെ പേരാണ് പരിഗണനയിൽ. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ പേരും ചർച്ചകളിൽ ഉണ്ട്. കോട്ടയത്തും പി.സി ജോർജിൻ്റെ പേരുണ്ട്. ആലപ്പുഴയിൽ പി.എഫ്.ഐ-ബി.ജെ.പി സംഘർഷത്തിൽ കൊല്ലപ്പെട്ട രൺജിത് ശ്രീനിവാസൻ്റെ ഭാര്യ ലിഷ രൺജിത് മത്സരിച്ചേക്കും.



TAGS :

Next Story