സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട്; പുലിവാല് പിടിച്ച് ബി.ജെ.പി കൗണ്‍സിലര്‍
തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലറായ ആശാ നാഥാണ് സ്വാതന്ത്ര്യ ദിനത്തില്‍ പുലിവാല് പിടിച്ചത്.
ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോമില്‍ ഫോട്ടോഷൂട്ട് നടത്തിയ ബി.ജെ.പി കൌണ്‍സിലര്‍ വിവാദത്തില്‍. തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി കൗണ്‍സിലറായ ആശാ നാഥാണ് സ്വാതന്ത്ര്യ ദിനത്തില്‍ പുലിവാല് പിടിച്ചത്. സംഭവം പ്രോട്ടോക്കോള്‍ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നുമടക്കമുള്ള കമന്‍റുകള്‍ വന്നതോടെ ആശ നാഥ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പുകയായിരുന്നു.
തിരുവനന്തപുരം പാപ്പനംകോട് കൌണ്‍സിലറായ ആശ നാഥ് തിരുവനന്തപുരം യുവമോര്‍ച്ചാ ജില്ലാ സെക്രട്ടറി കൂടിയാണ്. ഇന്ത്യന്‍ സൈന്യത്തിൽ ജോലി ചെയ്യുന്ന സഹോദരന്‍റെ യൂണിഫോമാണ് ധരിച്ചിരിക്കുന്നതെന്നാണ് ആശ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചത്.
എന്നാല്‍ രാജ്യത്തിന്‍റെ സേനനവിഭാഗത്തിന്‍റെ ഔദ്യോഗിക യൂണിഫോമുകള്‍ സൈനികരല്ലാത്തവര്‍ ധരിക്കുന്നത് പ്രോട്ടോക്കോള്‍ ലംഘനമാണ്. 2016ലും 2020ലും സൈനികരല്ലാത്തവർ സൈനിക യൂണിഫോം ധരിക്കുന്നത് വിലക്കികൊണ്ട് കരസേന ഉത്തരവിറക്കിയിരുന്നു. ഇതുചൂണ്ടിക്കാട്ടി പലരും കമന്‍റ് ചെയ്തതോടെ അമളി മനസിലാക്കിയ ആശ നാഥ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പി കൌണ്‍സിലര്‍ക്ക് നിയമനടപടി നേരിടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Adjust Story Font
16