'പാലക്കാട്ട് ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി, മുൻസിപ്പാലിറ്റിയുടെ ഭരണവും അടുത്ത തെരഞ്ഞെടുപ്പിൽ പോകും': സന്ദീപ് വാര്യർ
'' സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല. എന്നാല്‍ അദ്ദേഹം രാജിവെക്കരുത് എന്നാണ് ഇപ്പോള്‍ ഞാൻ ആഗ്രഹിക്കുന്നത്''
പാലക്കാട്: മുൻസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഫ് മാന്തിയെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
'സന്ദീപ് വാര്യർ ചീള് കേസാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ബലിദാനികളെയാണ് ബിജെപി വഞ്ചിച്ചിരിക്കുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവെക്കാതെ കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല. എന്നാലിപ്പോള്‍ അദ്ദേഹം രാജിവെക്കരുത് എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, ബഹിരാകാശ നേതാവാണ് അദ്ദേഹം'- സന്ദീപ് വാര്യര്‍ പറഞ്ഞു.
'പാൽ സൊസൈറ്റിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ, പാർലമെന്റിൽ തെരഞ്ഞെടുപ്പ് നടന്നാൽ കൃഷ്ണകുമാർ. ഇങ്ങനെ കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതിക്കൊടുത്ത നേതൃത്വം തന്നെയാണ് ഈ പരാജയത്തിന്റെ ഉത്തരവാദി. കെ.സുരേന്ദ്രനെയും അദ്ദേഹത്തിന്റെ ടീമിനേയും മാരാർജി ഭവനിൽ നിന്ന് അടിച്ചുപുറത്താക്കി ചാണകവെള്ളം തളിച്ച് ശുദ്ധീകരിക്കാതെ ആ പാർട്ടി രക്ഷപ്പെടില്ല'- സന്ദീപ് പറഞ്ഞു.
യുഡിഎഫ് പ്രവർത്തകരുടെ അധ്വാനനത്തിന്റെ ഫലമാണ് പാലക്കാട് മുൻസിപ്പാലിറ്റിയിലെ മിന്നുന്ന വിജയം. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പോടെ ഇവിടുത്തെ ബിജെപി ഭരണവും അവസാനിക്കും'- സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16