Quantcast

വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത വളർത്തുന്നു: എം.വി. ഗോവിന്ദൻ

നാമജപം വിളിച്ചാലും ഇങ്കുലാബ് സിന്ദാബാദ് വിളിച്ചാലും നിയമ ലംഘനങ്ങൾക്കെതിരെ കേസെടുക്കുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-08-04 05:48:00.0

Published:

4 Aug 2023 5:30 AM GMT

വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത വളർത്തുന്നു: എം.വി. ഗോവിന്ദൻ
X

തിരുവനന്തപുരം: യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ് സി.പി.എം എന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നാമജപം വിളിച്ചാലും ഇങ്കുലാബ് സിന്ദാബാദ് വിളിച്ചാലും നിയമ ലംഘനങ്ങൾക്കെതിരെ കേസെടുക്കും. വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത വളർത്തുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സി.പി.ഐ.എം വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധം, സതീശൻ ഇത് കുറേ നാളായി പറയുന്നതാണെന്നും വിഡി സതീശനും സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വിഡി സതീശന്റെ മനസിന്റെ ഉള്ളിൽ വിചാരധാരയുമായി ബന്ധപ്പെട്ട വർഗീയ നിലപാടുകൾ അറിഞ്ഞോ അറിയാതെയോ കയറി വരുന്നതാണ് ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് കാരണമെന്ന് ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

തൃശ്ശൂർ ജില്ലാ സെക്രട്ടറി വൈശാഖിനെതിരെ യാതൊരുവിധ നടപടിയും പാർട്ടി സ്വീകരിച്ചിട്ടില്ല. ഒരു വർഗീയ വാദിയുടെ ഭ്രാന്തിന് താനെന്തിന് മറുപടി പറയണം. താൻ പെന്നാനിയിൽ നിന്നാണോ എന്ന ചോദ്യത്തിന്റെ അർത്ഥം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. അതുകൊണ്ടാണ് താൻ അത് അവഗണിച്ചതെന്നും സുരേന്ദ്രന്റെ പ്രതികരത്തെക്കുറച്ചുള്ള ചോദ്യത്തിന് മറുപടിയായി എം.വി ഗോവിന്ദൻ പറഞ്ഞു.

TAGS :

Next Story