Quantcast

മുനമ്പത്ത് ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു; കുടിയൊഴിപ്പിക്കലിന് അനുവദിക്കില്ല: എം.വി ഗോവിന്ദൻ

മല്ലു ഹിന്ദു വാട്സ്ആപ്പ് ​ഗ്രൂപ്പ് ​ഗൗരവമുള്ള വിഷയമാണെന്നും സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    10 Nov 2024 5:18 AM GMT

BJP is trying for communal polarization in Munambam
X

പാലക്കാട്: മുനമ്പത്ത് വർഗീയ ധ്രുവീകരണത്തിനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളത്തിൽ ജന്മിയെന്ന വർഗം തന്നെ ഇല്ലാതായി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും അവരുണ്ട്. കേരളത്തിൽ അവരില്ലാതായത് 1969 ഒക്ടോബർ 14ന് ഇഎംഎസ് സർക്കാർ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമം കൊണ്ടാണ്. 36 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച് സെന്റ് മുതൽ 15 ഏക്കർ സ്ഥലം വരെയാണ് ആ ഭൂപരിഷ്‌ക്കരണ നിയമംകൊണ്ട് ലഭിച്ചത്. മുനമ്പത്ത് മാത്രമല്ല എവിടെയും കൊടിയൊഴിപ്പിക്കൽ അനുവദിക്കില്ല എന്നതാണ് സിപിഎം നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിക്കൊന്നും മറുപടി പറയാനില്ല. അവർ എന്തൊക്കെയാണ് പ്രതികരിക്കുക എന്ന് പറയാനാവില്ല. ബിജെപിയുടെ വർഗീയ ധ്രുവീകരണത്തിന്റെ തെളിവാണ് അമിത് ഷായുടെ പ്രസ്താവന. ബിജെപിയുള്ള കാലത്തോളം മുസ്‌ലിംകൾക്ക് ഒന്നും നൽകില്ലെന്നാണ് പറഞ്ഞത്. ഇത് ഹിന്ദു സ്‌നേഹമോ മുസ്‌ലിം വിരോധമോ അല്ല. വർഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയ നേട്ടം മാത്രമാണ് ബിജെപി ലക്ഷ്യമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഗുരുതരമായ വിഷയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. അത് സർക്കാർ പരിശോധിക്കുന്നുണ്ട്. നയപരമായി മാത്രമേ ഇത്തരം വിഷയങ്ങളിൽ ഇടപെടാനാവൂ. വിഷയം പരിശോധിച്ച ശേഷം സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

TAGS :

Next Story