തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
മേയർക്കെതിരായ അവിശ്വാസ പ്രമേയം 24നെതിരേ 25 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനുള്ള ബിജെപി തീരുമാനമാണ് നിർണായകമായത്.
തൃശൂർ കോർപ്പറേഷനിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മേയർക്കെതിരായ അവിശ്വാസ പ്രമേയം 24നെതിരേ 25 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനുള്ള ബിജെപി തീരുമാനമാണ് നിർണായകമായത്.
എൽഡിഎഫ് 25, യുഡിഎഫ് 24, ബിജെപി ആറ് എന്നിങ്ങനെയാണ് തൃശൂർ കോർപറേഷനിലെ കക്ഷിനില. അമ്പത്തിയഞ്ച് അംഗ കൗൺസിലിൽ അവിശ്വാസം മറിക്കടക്കാൻ ചുരുങ്ങിയത് ഇരുപത്തിയെട്ട് അംഗങ്ങളുടെ പിന്തുണ വേണം. സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്ക്കുശേഷം ഇന്ന് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ബിജെപി വിട്ടു നിൽക്കാൻ ഐക്യകണ്ഠമായി തീരുമാനിക്കുകയായിരുന്നു.
കോൺഗ്രസ് വിമതനായി ജയിച്ചു കയറിയ എം.കെ.വർഗീസിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് കോർപ്പറേഷൻ ഭരിക്കുന്നത്. ഇടത് വലത് മുന്നണികളോട് പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്.
Next Story
Adjust Story Font
16