മുട്ടില്‍ മരം മുറി: 15000 കേന്ദ്രങ്ങളിൽ ബിജെപിയുടെ ധര്‍ണ
സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് സമരം ഉദ്ഘാടനം ചെയ്യും
മുട്ടില്‍ മരം മുറി അഴിമതിക്കെതിരെ ബിജെപി. സംസ്ഥാനത്തെ 15000 കേന്ദ്രങ്ങളിൽ ധർണ സമരം നടത്തും. ഇന്ന് രാവിലെ 11 മണിക്കാണ് സമരം സംഘടിപ്പിക്കുന്നത്.
സംസ്ഥാന ഭാരവാഹി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായ സമരം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് സമരം ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ ഒ രാജഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് എന്നിവരും തിരുവനന്തപുരത്ത് പങ്കെടുക്കും.
കൊല്ലത്ത് കുമ്മനം രാജശേഖരൻ, പത്തനംതിട്ടയില്‍ ജോർജ് കുര്യൻ, ആലപ്പുഴയില്‍ പി.സുധീർ, എറണാകുളത്ത് എ എൻ രാധാകൃഷ്ണൻ, തൃശൂരില്‍ സി.കൃഷ്ണകുമാർ, വയനാട് പി കെ കൃഷ്ണദാസ് എന്നിവർ സമരത്തിന് നേതൃത്വം നൽകും. 14ആം തിയ്യതി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ വിവിധ ജില്ലകളിലെ മരംമുറി നടന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
Next Story
Adjust Story Font
16