കണ്ണൂരിൽ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ബിജെപി; റാലിയിൽ എ.പി അബ്ദുല്ലക്കുട്ടിയും
സന്ദീപ് വാര്യർ ബലിദാനികളെ അപമാനിച്ചയാളാണെന്നും പാർട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തിൽ പറയുന്നു
കണ്ണൂരിൽ: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യമുമായി ബിജെപി. കണ്ണൂർ അഴീക്കോട്ടെ ജയകൃഷ്ണൻ അനുസ്മരണത്തിനിടെയാണ് കൊലവിളി മുദ്രാവാക്യം വിളി ഉയർന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടിയും പങ്കെടുത്ത റാലിയിലാണ് കൊലവിളി മുദ്രാവാക്യം.
സന്ദീപ് വാര്യർ ബലിദാനികളെ അപമാനിച്ചയാളാണെന്നും പാർട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തിൽ പറയുന്നു. പാലക്കാട് നഗരത്തിൽ സന്ദീപ് വാര്യറെ ഇറങ്ങിനടക്കാൻ അനുവദിക്കില്ല. അവിടെ വെച്ച് സന്ദീപ് വാര്യറോട് കണക്കുതീർത്തോളാമെന്നാണ് മുദ്രാവാക്യത്തിൽ ഉടനീളം പറയുന്നത്.
Next Story
Adjust Story Font
16