'ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരേ ഇത് ചെയ്യൂ'; മർദനമേറ്റതിൽ സ്വാമി രാമാനന്ദഭാരതി
കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ സ്വാമി രാമാനന്ദഭാരതിയെയാണ് കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മർദിച്ചത്.
കൊല്ലം: തന്നെ മർദിച്ചത് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരെന്ന് കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ സ്വാമി രാമാനന്ദഭാരതി. ആശ്രമത്തിൽ അതിക്രമിച്ചുകയറി മറ്റാരും അത് ചെയ്യില്ല. അക്രമികൾ വരുമ്പോൾ താൻ ഭഗവത്ഗീത വായിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് ആശ്രമത്തിൽ അതിക്രമിച്ചുകയറിയ ആൾ സ്വാമിയുടെ കണ്ണിൽ മുളകുപൊടി വിതറി മർദിച്ചത്. മഠാധിപതിയാകുന്നതുമായി ബന്ധപ്പെട്ട് സ്വാമിമാരുമായി തർക്കമുണ്ടായിരുന്നു. ഈ വിരോധമാണ് ആക്രമണത്തിൽ പിന്നിലെന്നാണ് സൂചന.
രാത്രി 11 മണിയോടെ പുറത്തുനിന്ന് കതകിൽ ശക്തമായി അടിക്കുന്ന ശബ്ദം കേട്ടു. മെയിൻ സ്വിച്ച് ഓഫാക്കുകയും ചെയ്തു. മുറിയുടെ അകത്തുകയറിയ ഒരാൾ മുളകുപൊടി വിതറി ആക്രമണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ശരീരമാസകലം മർദിച്ചു. ആശ്രമംവിട്ടുപോയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വാമി പറഞ്ഞു.
Adjust Story Font
16