തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്ന് ബിജെപി
കെ.ടി ജയകൃഷ്ണൻ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസ് പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് തലശ്ശേരിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്.
തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുമെന്ന് ബിജെപി ജില്ലാ നേതൃത്വം. സംഘർഷാവസ്ഥ മുന്നിൽ കണ്ടാണ് ജില്ലാ കലക്ടർ തലശ്ശേരിയിൽ 144 പ്രഖ്യാപിച്ചത്. കൂട്ടംകൂടുന്നതിനും പ്രകടനത്തിനും തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കെ.ടി ജയകൃഷ്ണൻ രക്തസാക്ഷി ദിനത്തിൽ ആർഎസ്എസ് പ്രവർത്തകർ വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർത്തിയതിനെ തുടർന്നാണ് തലശ്ശേരിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതിന് മറുപടിയായി യൂത്ത്‌ലീഗ്, എസ്ഡിപിഐ, ഡിവൈഎഫ്‌ഐ, കോൺഗ്രസ് തുടങ്ങിയ സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബിജെപി വീണ്ടും പ്രകടനം നടത്താൻ തീരുമാനിച്ചത്.
Next Story
Adjust Story Font
16