'ചൂട്ട് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ബി.ജെ.പി കരുതേണ്ട': കെ.സുധാകരൻ
രാഹുലിന് അല്ലെങ്കിൽ പിന്നെ ആർക്കാണ് സി.പി.എം പിന്തുണ നൽകിയതെന്ന് കെ.സുധാകരൻ
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ആത്മാവ് വിമർശനമാണെന്നും വിമർശിക്കാൻ അവസരമില്ലെങ്കിൽ അത് ജനാധിപത്യമല്ലെന്നും കെ. സുധാകരൻ. ഇന്ത്യൻ ജനാധിപത്യത്തെ ബി.ജെ.പി അമ്മാനമാടുകയാണെന്നും ഇതിലും വലിയ പ്രതിസന്ധി കോൺഗ്രസ് തരണം ചെയ്തിട്ടുണ്ടെന്നും ചൂട്ട് കാണിച്ച് കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് ബിജെപി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്താണ് രാഹുൽ ഗാന്ധിക്ക് എതിരായ കുറ്റം എന്നത് അവ്യക്തമാണ്, ജനശക്തിക്ക് മുന്നിൽ ഏകാധിപത്യ ഭരണ കൂടം തല കുനിക്കുമെന്നും ജനം പ്രതീക്ഷയോടെ നോക്കുന്ന രക്ഷകനാണ് രാഹുൽ ഗാന്ധിയെന്നും സുധാകരൻ.
സാഹചര്യത്തിൻ്റെ സമ്മർദ്ദം കൊണ്ടാണ് സിപിഎം രാഹുൽഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചതെന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് ബി.ജെ.പി മറുപടി പറയേണ്ടിവരുമെന്നും ഉയർന്നുവരുന്ന ജനരോഷത്തിനു മുന്നിൽ കേന്ദ്രസർക്കാരിന് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന് അല്ലെങ്കിൽ പിന്നെ ആർക്കാണ് സി.പി.എം പിന്തുണ നൽകിയതെന്ന് കെ.സുധാകരൻ. രാഹുലിനല്ല പിന്തുണ എന്നാണ് പറയുന്നെങ്കിൽ ഗോവിന്ദൻ മാസ്റ്ററുടെ ബുദ്ധിക്ക് എന്തോ പ്രശ്നം ഉണ്ടെന്നും സംസ്ഥാനത്തെ പൊലീസുകാർ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ കരിനിയമങ്ങള്‍ ഉപയോഗിക്കുകയാണെന്നും അതിന് ഉത്തരം പറയേണ്ടത് ഇടതുപക്ഷമാണെന്നും സുധാകരൻ.
രാഹുൽ ഗാന്ധിക്കല്ല സി.പി.എം പിന്തുണ നൽകിയതെന്ന് സി.പി.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. വ്യക്തിപരമായി ആർക്കുമല്ല പിന്തുണ നൽകിയത്. രാഹുലിനെതിരെ കേന്ദ്രം സ്വീകരിച്ച നിലപാടിനെയാണ് എതിർത്തതെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്.
Adjust Story Font
16