Quantcast

'തൃശൂരിലെ കാര്യം തൃശൂർക്കാർ തീരുമാനിച്ചോളാം കോയാ'; രാമസിംഹനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡന്റ്

സുരേഷ് ഗോപി മത്സരിക്കരുതെന്ന രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ പ്രകോപിപ്പിച്ചത്.

MediaOne Logo

Web Desk

  • Published:

    9 Sep 2023 10:17 AM GMT

BJP District president against Ramasimhan
X

കോഴിക്കോട്: രാമസിംഹൻ അബൂബക്കറിനെതിരെ ബി.ജെ.പി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ കെ.കെ. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കരുതെന്ന രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ജില്ലാ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. ''കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂർക്കാർ തീരുമാനിച്ചോളാം കോയാ'' എന്നാണ് അനീഷ് കുമാറിന്റെ കമന്റ്.



ഇതിന് മറുപടിയുമായി രാമസിംഹനും രംഗത്തെത്തി. ''താങ്കൾ ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്റല്ലേ, ബി.ജെ.പിയിൽ ഒരു സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് നാട്ടുകാരാണോ? എന്റെ അറിവിൽ കേന്ദ്ര കമ്മിറ്റിയാണ്, അതിന് വ്യവസ്ഥകളുമുണ്ട്, ഒരു ജില്ലാ പ്രസിഡന്റിന് അത് കൂടെ അറിയില്ലെങ്കിൽ ആ സ്ഥാനത്തിരിക്കാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ്? താങ്കളെപ്പോലുള്ളവരാണ് ഈ പാർട്ടിയെ മുച്ചൂടും മുടിക്കുന്നത്, കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താൽ ആ പേരെ വായിൽ വരൂ.. ഏതായാലും ബെസ്റ്റ് ജില്ലാ പ്രസിഡന്റ്. സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പറ്റിയ മുതല്''-എന്നാണ് രാമസിംഹന്റെ മറുപടി.

TAGS :

Next Story