ഇ ശ്രീധരന്റെ ബദൽ പ്രോജക്‌ടിന് ബിജെപിയുടെ പിന്തുണ; കെ റെയിലിനായി വാശി പിടിക്കരുതെന്ന് കെ സുരേന്ദ്രൻ
കേരളത്തിന്റെ വികസനത്തിന് കൂടെ ഉണ്ടാകുമെന്ന് ഇ.ശ്രീധരനും പ്രതികരിച്ചു.
തിരുവനന്തപുരം: ഇ ശ്രീധരന്റെ ബദൽ പ്രോജക്ടിന് പിന്തുണയെന്ന് ബിജെപി. ഇ ശ്രീധരൻ നിർദ്ദേശിച്ച ബദൽ പ്രോജക്ടാണ് നടപ്പിലാക്കേണ്ടത്. കെ റെയിലിന് വേണ്ടി വാശി പിടിക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് കൂടെ ഉണ്ടാകുമെന്ന് ഇ.ശ്രീധരനും പ്രതികരിച്ചു.
സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയും അധികം ഭൂമി ഏറ്റെടുക്കാതെയുമുള്ള ബദൽ പാതയെ കുറിച്ച് ഇ ശ്രീധരൻ സൂചിപ്പിച്ചിരുന്നു. കേരളത്തിന് വളരെ ആവശ്യമുള്ള ഒരു പദ്ധതിയാണിതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കേരളത്തിന്റെ ഡൽഹിയിലുള്ള പ്രത്യേക പ്രതിനിധി ഇ ശ്രീധരനെ കണ്ട് കേരളത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ടുള്ള പിന്തുണ തേടുകയും ചെയ്തിരുന്നു. അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ടുള്ള പിന്തുണ നൽകാമെന്ന് കെവി തോമസിന് ഇ ശ്രീധരൻ ഉറപ്പ് നൽകുകയും ചെയ്തു. സില്‍വര്‍ ലൈന്‍ കേരളത്തിൽ അപ്രായോഗികമാണെന്നും സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഇ ശ്രീധരന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
അതിവേഗപാതയ്ക്ക് അന്ന് തന്നെ ബദല്‍ പദ്ധതിയും നിർദേശിച്ചിരുന്നു. പദ്ധതിക്ക് തനിക്ക് മേൽനോട്ടം വഹിക്കാൻ കഴിയില്ലെന്നും തന്റെ പ്രായം അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ശ്രീധാരന്റെ ബദൽ പ്രോജക്ടിന് പിന്തുണയുമായി ബിജെപി രംഗത്തെത്തിയത്.
Adjust Story Font
16