മന്ത്രിക്കെതിരെ കരിങ്കൊടി, എം.എസ്.എഫ് പ്രവർത്തകര്‍ക്ക് കയ്യാമം; എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
കോഴിക്കോട്: മന്ത്രി വി. ശിവൻ കുട്ടിക്കെതിരെ കരിങ്കൊടി കാണിച്ച എം എസ് എഫ് പ്രവർത്തകരെ കയ്യാമം വെച്ച സംഭവത്തിൽ എസ.ഐ ക്കെതിരെ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊയിലാണ്ടി എസ്.ഐ അനീഷിനെതിരെയാണ് അന്വേഷണം. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
ജൂൺ 25ാം തിയതിയാണ് കൊയിലാണ്ടിയിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കെതിരെ എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത രണ്ട് എം.എസ്.എഫ് പ്രവർത്തകരായാ അഡ്വ. ടി.ടി മുഹമ്മദ് അഫ്രിനേയും മുഹമ്മദ് ഫസീഹിനേയും പൊലീസ് അറസ്റ്റ് ചെയ്ത് പൊതു നിരത്തിലൂടെ കയ്യാമം വെച്ച് കൊണ്ടുപോവുകയായിരുന്നു.
ഇതിനെതിരെയാണ് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി എസ്.ഐ അനീഷിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.
Adjust Story Font
16