Quantcast

കോഴിക്കോട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം; എസ്.ഐയുടെ കയ്യൊടിഞ്ഞു

കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ തടയുന്നതിനിടെയാണ് എസ്.ഐക്ക് പരിക്കേറ്റത്‌

MediaOne Logo

Web Desk

  • Updated:

    19 Feb 2023 3:36 PM

Published:

19 Feb 2023 2:45 PM

Yuvamorcha protest
X

Yuvamorcha protest

കോഴിക്കോട്: കാരപ്പറമ്പിൽ മുഖ്യമന്ത്രിക്കെതിരെ കെ.എസ്.യുവിന്റെ കരിങ്കൊടി പ്രതിഷേധം. അഞ്ച് കെ.എസ്.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കെ.എസ്.യു ജില്ലാ സെക്രട്ടറി സനൂജ് കുരുവട്ടൂർ, ഋഷികേശ് അമ്പലപ്പടി, ആസിഫ് നരിക്കുനി, റാഫി, റനീഫ് തുടങ്ങിയവരാണ് കരിങ്കൊടി കാണിച്ചത്.

നടക്കാവ് ഗസ്റ്റ് ഹൗസിന് സമീപത്തുവെച്ച് യുവമോർച്ച പ്രവർത്തകരും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചു. രണ്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രവർത്തകരുമായുള്ള മൽപ്പിടിത്തത്തിനിടെ നടക്കാവ് എസ്.ഐ പവിത്രന്റെ കയ്യൊടിഞ്ഞു.

TAGS :

Next Story