Quantcast

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഇന്നും കറുത്ത മാസ്കിന് വിലക്ക്; പകരം മഞ്ഞ മാസ്ക് നല്‍കി

തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ എത്തിയവരോട് കറുത്ത മാസ്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    12 Jun 2022 5:43 AM

Published:

12 Jun 2022 5:36 AM

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഇന്നും കറുത്ത മാസ്കിന് വിലക്ക്; പകരം മഞ്ഞ മാസ്ക് നല്‍കി
X

തവനൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്നും കറുത്ത മാസ്ക് വിലക്കി പൊലീസ്. തവനൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത ജയില്‍ ഉദ്ഘാടന പരിപാടിയില്‍ എത്തിയവരോട് കറുത്ത മാസ്ക് മാറ്റാന്‍ പൊലീസ് ആവശ്യപ്പെട്ടു. പകരം മഞ്ഞ മാസ്ക് നല്‍കി.

കനത്ത സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പ്രതിപക്ഷ യുവജന സംഘടനകളുടെ കനത്ത പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്. മലപ്പുറത്ത് തവനൂർ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി. തൃശൂരില്‍ നിന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. വഴികളടച്ചാണ് മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ ഒരുക്കിയത്.

കുറ്റിപ്പുറം മിനി പമ്പയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് തകർക്കാന്‍ ശ്രമിച്ച പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അടുത്ത പരിപാടിക്കായി മുഖ്യമന്ത്രി പുത്തനത്താണിയിലേക്ക് തിരിച്ചു.

അതിനിടെ കറുത്ത മാസ്ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തി. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ച ജയരാജന്‍, മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജന്‍ പറഞ്ഞു.


TAGS :

Next Story