കറുത്ത മാസ്‌ക് അഴിപ്പിച്ച നടപടി; ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി വിശദീകരണം തേടി
ആറ് ജില്ലാ പൊലീസ് മേധാവികളോടാണ് വിശദീകരണം തേടിയത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്ന് കറുത്ത മാസ്‌കുകൾ അഴിപ്പിച്ച നടപടിയിൽ ജില്ലാ പൊലീസ് മേധാവികളോട് ഡി.ജി.പി വിശദീകരണം തേടി. ആറ് ജില്ല പൊലീസ് മേധാവികളോടാണ് വിശദീകരണം തേടിയത്.
കോട്ടയം, എറണാകുളം,തൃശൂർ,മലപ്പുറം എറണാകുളം,കോഴിക്കോട് ജില്ല പൊലീസ് മേധാവികളോടാണ് ഡി.ജി.പി വിശദീകരണം തേടിയത്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി നിരവധി ഇടങ്ങളിൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇവിടെയെത്തിയവരുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഏറെ വിവാദങ്ങൾക്കിടെയാക്കിയിരുന്നു. എന്നാൽ കറുത്ത മാസ്‌കിനോ കറുത്ത വസ്ത്രങ്ങൾക്കോ വിലക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു.
Next Story
Adjust Story Font
16