കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: എ.സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്
സെപ്റ്റംബർ 19ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് ഇ.ഡി നിർദേശം നൽകിയിരിക്കുന്നത്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീന് വീണ്ടും ഇ.ഡി നോട്ടീസ്. ഈ മാസം 19 ന് ഹാജരാകണം. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന് ഇ.ഡി നിർദേശിച്ചു. നേരത്തെ ഇ.ഡി എ.സി മൊയ്തീനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തതാണ്. അപ്പോൾ അദ്ദേഹം നൽകിയ മൊഴി ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു കൂടാതെ അദ്ദേഹം സമർപ്പിച്ച രേഖകളും ഇ.ഡി വിശദമായി പരിശോധിച്ചു. ഇതിൽ നിന്നും രേഖകൾ അപൂർണമാണെന്ന് കഇ.ഡി കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് കൂടുതൽ രേഖകളുമായി വീണ്ടും ഹാജരാകാൻ ഇ.ഡി നിർദേശം നൽകിയിരിക്കുന്നത്.
നേരത്തെ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇ.ഡി പരിശോധിച്ചത്. ഒന്നാം പ്രതിയായ സതീഷ് കുമാർ എ.സി മൊയ്തീന്റെ ബിനാമിയാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ, എ.സി മൊയ്തീനും സതീഷ് കുമാറുമായുള്ള സാമ്പത്തി ക ഇടപാട് എന്താണെന്ന് ഇ.ഡി പരിശോധിക്കുന്നുണ്ട്. കൂടാതെ ബിനാമി ലോണുകൾ അനുവദിക്കാൻ നിർദേശം നൽകിയത് എ.സിമൊയ്തീനാണെന്നുള്ള കണ്ടത്തലിലേക്ക് ഇ.ഡി എത്തിയിരുന്നു. അങ്ങനെ നിർദേശം നൽകി കൊണ്ട് ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക നേട്ടം അദ്ദേഹത്തിനുണ്ടായിട്ടുണ്ടോ എന്നുള്ള പരിശോധനകൾ ഇ.ഡിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. അതു പോലെതന്നെ അദ്ദേഹത്തിന്റെ രണ്ട് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചിരുന്നു. ഈ അക്കൗണ്ടിലുണ്ടായിരുന്ന 28 ലക്ഷത്തിന്റെ ഉറവിടം വ്യക്തമാക്കാനും ഇ.ഡി നിർദേശിച്ചിരുന്നു.
Adjust Story Font
16