Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും

കഴിഞ്ഞ തവണ ഹാജരായപ്പോൾ മൊയ്തീൻ സമർപ്പിച്ച രേഖകൾ അപൂർണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടുംചോദ്യം ചെയ്യാൻ തീരുമാനിച്ചത്

MediaOne Logo

Web Desk

  • Published:

    20 Sep 2023 1:53 AM GMT

Black money transaction case in Karuvannur bank scam: AC Moideen will be questioned again,Karuvannur bank case,കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും
X

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ മുൻ മന്ത്രി എ.സി മൊയ്തീന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. ഇന്നലെ കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും നിയമസഭാംഗങ്ങളുടെ ക്ലാസ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നോട്ടീസ് നൽകാനുള്ള അന്വേഷണ സംഘത്തിന്റെ തീരുമാനം.

മൊയ്തീന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെയും സാമ്പത്തിക ഇടപാടുകളുടെയും കൂടുതൽ രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട് . കഴിഞ്ഞതവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ മൊയ്തീൻ സമർപ്പിച്ച രേഖകൾ അപൂർണമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി മൊയ്തീനെ വീണ്ടും വിളിച്ചു ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.

ബാങ്കിൽ നിന്ന് ബിനാമി ലോണുകൾ അനുവദിക്കാൻ നിർദേശം നൽകിക്കൊണ്ട് എ.സി മൊയ്തീൻ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്നാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുന്നത്. മൊയ്തീനും കേസിൽ ഒന്നാംപ്രതിയായ സതീഷ് കുമാറും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഇ. ഡിയുടെ പരിശോധനകൾ തുടരുകയാണ്.

TAGS :

Next Story